ഈറോം ശര്‍മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കുറ്റം ചുമത്തി
പന്ത്രണ്ടു വര്‍ഷമായി നിരാഹാര സമരം നടത്തുന്ന ഈറോം ശര്‍മിളക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കുറ്റം ചുമത്തി. മണിപ്പൂരിലെ സായുധ പ്രത്യേക സേനാ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് 2000 മുതല്‍ ഈറോം ശര്‍മിള നിരാഹാര സമരം നടത്തുന്നത്. 2006 ല്‍ ജന്തര്‍മന്തറില്‍ നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ കുറ്റം ചുമത്തിയിരിക്കുന്നത്. താന്‍ സമാധാന പരമായ സമരമാണ് നടത്തിയതെന്നും,ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ശര്‍മിള കോടതിയില്‍ പറഞ്ഞു. ഇംഫാലിലെ ജെ.എന്‍.ഐ.എം ആശുപത്രിയില്‍ നിന്നാണ് ശര്‍മിളയെ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയത്. ജെ.എന്‍.ഐ.എം ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ദ്രവരൂപത്തിലുള്ള ആഹാരം മൂക്കിലൂടെ ട്യൂബ് വഴി നല്‍കിയാണ് ഈറോം ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
https://www.facebook.com/Malayalivartha