ബംഗ്ലാദേശില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിനുമുന്നില്‍ സ്ഫോടനം
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ബംഗ്ലാദേശിലെത്തിയ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ സ്ഫോടനം. ധാക്കയിലെ സൊണാര്ഗാവ് ഹോട്ടലിനുമുന്നിലാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നുച്ചക്ക് രണ്ടു മണിയോടെയാണ് സ്ഫോടനം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘം തൊപ്പിയില്‍ പൊതിഞ്ഞ ബോംബ് ഹോട്ടലിനു നേരെ എറിയുകയായിരുന്നു. ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.സംഭവത്തിനുശേഷം ഹോട്ടലിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി നേതാവ് ധല്‍വാര്‍ ഹുസൈന് വധശിക്ഷ നല്‍കിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ കുറച്ചുദിവസമായി അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്. ഇതുവരെ എഴുപതോളം പേര് കൊല്ലപ്പെട്ടു. ഇതിനിടയിലാണ് രാഷ്ട്രപതി ബംഗ്ലാദേശിലെത്തിയത്.
https://www.facebook.com/Malayalivartha