കാര്‍ഷിക വായ്‌പ എഴുതി തള്ളിയ പദ്ധതിയിലും വന്‍ ക്രമക്കേട്: സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍
കാര്‍ഷിക വായ്‌പ എഴുതി തള്ളിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് സി.എ.ജി. അര്‍ഹതയില്ലാത്തവരുടെ കടങ്ങളും എഴുതി തള്ളിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലും വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. കടാശ്വാസത്തിന് പകരം മാനദണ്‌ഡങ്ങള്‍ ലംഘിച്ച് 165 കോടി രൂപയുടെ കടം പൂര്‍ണമായി എഴുതി തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2008 ലാണ് കാര്‍ഷിക വായ്‌പ എഴുതിതള്ളാന്‍ പ്രത്യേക പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 90000 പേരുടെ അക്ക്വണ്ടുകള്‍ പരിശോധിച്ചതില്‍ ഇരുപതിനായിരത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എഴുതി തള്ളിയതില്‍ 13.46 ശതമാനവും അനര്‍ഹരായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ കുറ്റപെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha