ഡല്‍ഹി പെണ്‍കുട്ടിക്ക് അമേരിക്കന്‍ ധീരതാ പുരസ്‌കാരം
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിക്ക് അമേരിക്കന്‍ ധീരതാ പുരസ്‌കാരം. സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പത്തുപേര്‍ക്കാണ് പുരസ്‌കാരം. ഡല്‍ഹി പെണ്‍കുട്ടിയേയും ഇതില്‍ ഒരാളായി പരിഗണിക്കുകയായിരുന്നു. വെള്ളിയാഴ്‌ച നടക്കുന്ന ചടങ്ങില്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും,പ്രഥമ വനിത മിഷേല്‍ ഒബാമയും പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാരം സ്വീകരിക്കുന്നതിന് പെണ്‍ക്കുട്ടിയുടെ ബന്ധുക്കള്‍ അമേരിക്കയില്‍ എത്തും. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായി മരണത്തോട് മല്ലിടുമ്പോഴും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും, ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തത് കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. ഈ സംഭവത്തിനുശേഷം ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നിയമസംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഭണകൂടം തയ്യാറായിട്ടുണ്ടെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha