സര്‍ക്കാര്‍ സേവനങ്ങള്‍ വൈകിയാല്‍ ഇനി മുതല്‍ ഉദ്യോഗസ്ഥര്‍ പിഴ നല്‍കണം
സേവനങ്ങള്‍ വൈകിയാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിഴ ഈടാക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ പൗരന്മാര്‍ക്ക് സാധനങ്ങളും സേവനങ്ങള്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് ബില്‍ കൊണ്ടുവന്നത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ബില്ലിന്റെ പരിധിയില്‍ വരും. സേവനങ്ങള്‍ക്ക് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും 250 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കൈക്കൂലിക്കു വേണ്ടി സേവനങ്ങള്‍ നിരസിക്കപ്പെട്ടാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ബില്ല് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha