സേവനം പൗരന്റെ അവകാശം: സേവനാവകാശ ബില്‍ മന്ത്രിസഭ പാസാക്കി
ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം ഉറപ്പു നല്‍കുന്ന പൗരാവകാശ ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പെന്‍ഷന്‍,പാസ്‌പോര്‍ട്ട്,ജാതി സര്‍ട്ടിഫിക്കറ്റ്,റേഷന്‍ കാര്‍ഡ്,നികുതി റീഫണ്ട് തുടങ്ങിയ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുമെന്ന് ഉറപ്പു നല്‍കുന്ന ഈ ബില്ല് ഇന്നലെയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇത്തരത്തിലുള്ള അവകാശത്തിന്‍മേല്‍ എന്തെങ്കിലും വീഴ്‌ചകളുണ്ടായാല്‍ 250 രൂപമുതല്‍ 50000 രൂപവരെ അധികൃതരില്‍ നിന്ന് പിഴ ഈടാക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ പൗരന്‍മാര്‍ക്കുള്ള അവകാശവും,പരാതി പരിഹാരവും എന്നാണ് ബില്ലിന്റെ മുഴുവന്‍ പേര്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഒരു സേവനം എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും എന്നത് ബന്ധപ്പെട്ട ഓഫീസുകള്‍ക്കു നിശ്ചയിക്കാം. സമയപരിധി നിശ്ചയിച്ചശേഷം ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കുകയും വേണം. പൊതുജനങ്ങളടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുവേണ്ടി കോള്‍ സെന്റര്‍,കസ്‌റ്റമര്‍ കെയര്‍ സെന്റര്‍,ഹെല്‍പ് ഡെസ്‌ക് എന്നിവ സ്ഥാപിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. സേവനങ്ങള്‍ ലഭിക്കാന്‍ വൈകുകയോ, അഴിമതി നടക്കുകയോ ചെയ്‌താല്‍ അതിനെതിരെ ക്രിമിനല്‍ അന്വേഷണമോ,ലോക്‌പാല്‍ അന്വേഷണമോ നടത്താം എന്നും ബില്ലില്‍ പറയുന്നു.
2011ല്‍ അണ്ണാ ഹസാരെ നടത്തിയ സമരത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ബില്ലിന് രൂപം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായത്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കടന്നു കയറുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha