ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ മയക്കുമരുന്ന് വിവാദത്തില്‍
ഒളിമ്പിക്‌സ് മെഡല്‍ ജേതാവും,ഇന്ത്യന്‍ ബോക്‌സിംഗ് താരവുമായ വിജേന്ദര്‍ സിംഗ് മയക്കുമരുന്ന് വിവാദത്തില്‍. പഞ്ചാബില്‍ നിന്നും 100 കോടിയിലധികം വിലവരുന്ന ഹെറോയിന്‍ പിടികൂടിയ കേസിലാണ് വിജേന്ദറിനെതിരായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. പഞ്ചാബിലെ ചണ്ഡീഗഡിലെ അനൂപ് സിംഗ് എന്നയാളുടെ ഫ്‌ളാറ്റില്‍ നിന്നുമാണ് 26 കിലോ വരുന്ന ഹെറോയിന്‍ പിടികൂടിയത്. ഇത് ബോക്‌സിംഗ് താരം വിജേന്ദറിനു കൈമാറാന്‍ വേണ്ടിയാണെന്നാണ് ചോദ്യം ചെയ്യലിനിടയില്‍ അനൂപ് പോലീസിനോട് പറഞ്ഞത്. മറ്റൊരു ബോക്‌സിംഗ് താരം റാംസിംഗിന് മുന്‍പ് ഹെറോയിന്‍ കൈമാറിയിരുന്നതായും ഇയാള്‍ പോലീസിനെ അറിയിച്ചു. മയക്കു മരുന്ന് പിടികൂടിയ ഫ്‌ളാറ്റിനു പുറത്തുനിന്ന് വിജേന്ദറിന്റെ ഭാര്യയുടെ കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അധികം വൈകാതെ തന്നെ വിജേന്ദറിനെ പോലീസ് ചോദ്യം ചെയ്‌തേക്കും. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും എന്തുകൊണ്ടാണ് തന്റെ പേര് ഇതില്‍ വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും വിജന്ദര്‍ പ്രതികരിച്ചു. 2008 ല്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി ആദ്യമായി ബോക്‌സിംഗില്‍ വെങ്കലം നേടിയ വ്യക്തിയാണ് വിജേന്ദര്‍. 2009ല്‍ ഖേല്‍രത്‌ന നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
https://www.facebook.com/Malayalivartha