അജ്‌മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന പാക് പ്രധാനമന്ത്രിയെ ബഹിഷ്‌കരിക്കുമെന്ന് ദര്‍ഗ മേധാവി
പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിന്റെ സന്ദര്‍ശനം ബഹിഷ്‌കരിക്കുമെന്ന് അജ്‌മീര്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനോ അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനോ ഇല്ലെന്ന് സെയ്‌നുള്‍ അബീദിന്‍ അലി ഖാന്‍ പറഞ്ഞു. കാശ്‌മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തല കൊയ്‌ത പാക് സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാക് സൈന്യത്തിന്റെ നടപടി പ്രവാചകന്‍ പഠിപ്പിച്ച പാഠങ്ങളിലോ ഖുര്‍ ആനിലോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അജ്‌മീറിലെ ലോകപ്രശസ്‌ത സൂഫി ദേവാലയമായ ഖാജാ മൊയ്‌നുദ്ദീന്‍ ഛിസ്‌തി ദേവാലയത്തില്‍ ശനിയാഴ്‌ചയാണ് രാജാ പര്‍വേസ് അഷറഫ് സന്ദര്‍ശനത്തിനെത്തുക. ഡല്‍ഹി സന്ദര്‍ശിക്കാതെയാണ് അദ്ദേഹം അജ്‌മീറിലേക്ക് എത്തുക. അജ്‌മീറില്‍ ഹോട്ടല്‍ രാംബാഗ് പാലസില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അദ്ദേഹത്തിന് ഉച്ചവിരുന്ന് ഒരുക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha