ബഹിഷ്കരണത്തിനിടയില്‍ പാക് പ്രധാനമന്ത്രി അജ്മീര്‍ സന്ദര്‍ശനത്തിനായ് ഇന്ത്യയിലെത്തി
പാക്കിസ്ഥാന് പ്രധാനമന്തി രാജ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി. അജ്മീറിലെ ദര്‍ഗാ സന്ദര്‍ശനത്തിനായാണ് അഷറഫ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അഷ്റഫിന്റെ സന്ദര്‍ശനം ദര്‍ഗ അധികൃതര്‍ ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികരുടെ തലവെട്ടിയ സംഭവത്തില്‍ പാക് പ്രധാനമന്ത്രി അപലപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പാക്കിസ്ഥാന് പ്രധാനമന്ത്രിയെ സ്വീകരിക്കാനോ അദ്ദേഹം നടത്തുന്ന പ്രാര്‍ഥനയില്‍ പങ്കെടുക്കാനോ ഇല്ലെന്ന് ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ സെയ്നുള്‍ അബീദിന് അലി ഖാന് പറഞ്ഞു. പാക് സൈന്യത്തിന്റെ നടപടി പ്രവാചകന് പഠിപ്പിച്ച പാഠങ്ങളിലോ ഖുര്‍ ആനിലോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സന്ദര്‍ശിക്കാതെയാണ് അദ്ദേഹം അജ്മീറിലേക്ക് എത്തുക. അജ്മീറില്‍ ഹോട്ടല്‍ രാംബാഗ് പാലസില്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് അദ്ദേഹത്തിന് ഉച്ചവിരുന്ന് ഒരുക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha