വിജേന്ദറിനെതിരെ കൂടുതല്‍ തെളിവുകള്‍: മയക്കുമരുന്നു വ്യാപാരിയുമായി ബന്ധമുണ്ടെന്ന് സഹതാരം റാം സിംഗ്
ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗും താനും ഹെറോയിന്‍ വാങ്ങിയതായി ബോക്‌സിംഗ് താരം റാം സിംഗ് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ താനും വിജേന്ദറും മയക്കുമരുന്ന് വ്യാപാരി അനൂപ് സിംഗിനെ മൂന്നോ നാലോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ രണ്ടുപേരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരല്ലെന്നും റാം സിംഗ് പോലീസിനോട് വ്യക്തമാക്കി.
ഇന്നലെയായിരുന്നു അനൂപ് സിംഗിന്റെ ചണ്ഡീഗഡിലെ വസതിയില്‍ നിന്ന് 130 കോടി വിലവരുന്ന ഹെറോയിന്‍ പിടികൂടിയത്. ഇതി ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനു കൈമാറാന്‍ വേണ്ടിയാണെന്നായിരുന്നു ചോദ്യം ചെയ്യലില്‍ അനൂപ് പറഞ്ഞത്. എന്നാല്‍ ഇതില്‍ തനിക്ക് പങ്കില്ലെും,എന്തിനാണ് തന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്ന കാര്യം അറിയില്ലെന്നും വിജേന്ദര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
മയക്കുമരുന്നു ഇടപാടില്‍ വിജേന്ദറിനും റാം സിംഗിനും പങ്കുള്ള കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ ഇവര്‍ക്ക് അനൂപ് സിംഗുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ തെളിവു ലഭിച്ചതായും പോലീസ് അറിയിച്ചു. ഹരിയാന പോലീസില്‍ ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിജേന്ദര്‍. റാം സിംഗ് പഞ്ചാബ് പോലീസിലെ ഹെഡ്‌കോണ്‍സ്‌റ്റബിളും ആണ്.
https://www.facebook.com/Malayalivartha