കാര്‍ഗോയുടെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്നു
ഭീകരാക്രമണങ്ങളുടേയും,മോഷണങ്ങളുടേയും പശ്ചാത്തലത്തില്‍ രാജ്യത്തെ വീമാനത്താവളങ്ങളിലെ കാര്‍ഗോയുടെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കൊച്ചി, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് വീമാനത്താവളങ്ങളിലെ സുരക്ഷയാണ് സി.ഐഎസ്.എഫ് ഏറ്റെടുക്കുക.
നിലവില്‍ രാജ്യത്തെ 59 വീമാനത്താവളങ്ങളിലെ സുരക്ഷ സി.ഐ.എസ്.എഫിനു കീഴിലാണ്. കഴിഞ്ഞ ആറുമാസത്തിനകം ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വീമാനത്താവളത്തില്‍ നിന്ന് ഇരുപത്തിരണ്ടോളം മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
നേരത്തെ കാര്‍ഗോ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുക്കുന്നതിനെ ചൊല്ലി വ്യോമയാന മന്ത്രാലയവും,ആഭ്യന്തര മന്ത്രാലയവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് കാര്‍ഗോയുടെ സുരക്ഷാ ചുമതല. സുരക്ഷുടെ ഭാഗമായി കാര്‍ഗോ ടെര്‍മിനലുകളില്‍ സി.സി.ടി.വിയും സ്ഥാപിക്കും.
https://www.facebook.com/Malayalivartha