ഡല്‍ഹി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് രാഷ്ട്രപതിയോട് പെണ്‍കുട്ടിയുടെ കുടുംബം
ഡല്‍ഹി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. രാഷ്ട്രപതി തന്റെ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് ഈ ശിക്ഷ നടപ്പാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിയമലംഘകര്‍ക്ക് ഒരു പാഠമായി ഇത് അപൂര്‍വത്തില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നും പെണ്‍ക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവ് മുരളീമനോഹര്‍ ജോഷിയുടേയും,നടന്‍ രാഹുല്‍ ബോസിന്റേയും അഭിപ്രായങ്ങളില്‍ കുടുംബം അതൃപ്‌തി രേഖപ്പെടുത്തി. പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റമാണ് പീഡനക്കേസുകള്‍ കൂടാന്‍ കാരണമെന്നായിരുന്നു ജോഷി അഭിപ്രായപ്പെട്ടത്.
https://www.facebook.com/Malayalivartha