ആണവ നിലയത്തിനെതിരെ കൂടംകുളം ഗ്രാമവാസികള്‍ കടല്‍ ഉപരോധിച്ചു
കൂടംകുളം ആണവ നിലയത്തിനെതിരെ മത്സ്യ തൊഴിലാളികള്‍ കടല്‍മാര്‍ഗം ഉപരോധം നടത്തി. എണ്ണായിരത്തോളം മത്സ്യത്തൊഴിലാളികള്‍ അറുന്നൂറോളം ബോട്ടുകളിലാണ് ഉപരോധം നടത്തിയത്. കൂടംകുളം നിലയം പ്രതിഷേധം അവഗണിച്ച് കമ്മീഷന്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേയാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അടുത്തമാസം നിലയം കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
കൂടംകുളം, ഇടിന്തക്കരൈ, ചെത്തികുളം എന്നിവിടങ്ങളില്‍ കടകളടച്ച് വ്യാപാരികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ പണിമുടക്ക് നടത്തി. തൂത്തുക്കുടിയില്‍ ഒരു വിഭാഗം ജനങ്ങള്‍ നിരാഹര സമരം നടത്തുകയും ചെയ്‌തു. ഇത് നാലാം തവണയാണ് കൂടംകുളം ആണവ നിലയത്തിനെതിരെ പ്രക്ഷോഭകര്‍ കടല്‍ ഉപരോധിക്കുന്നത്. വന്‍ പോലീസ് സംഘം നിലയത്തിനരികെ ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha