ബലാല്‍സംഗ കേസുകളില്‍ ഇനി ഡോക്‌ടര്‍മാര്‍ സൂക്ഷിക്കുക, ബലാല്‍സംഗം എന്ന വാക്കും, വിരല്‍ പിരശോധനയും പാടില്ല
ബലാല്‍സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്ക് പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്ന മാര്‍ഗരേഖയുടെ കരട് രൂപരേഖയായി. പരിശോധനയുടെ ഭാഗമായി ബലാല്‍സംഗം എന്നവാക്ക് ഉപയോഗിക്കരുതെന്ന നിര്‍ദേശമുണ്ട്. ഇതു കൂടാതെ വിരല്‍ പരിശോധന നടത്താന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും അന്തിമ മാര്‍ഗരേഖ തയ്യാറാക്കുക. ഇരയുടെ താല്‍പര്യ പ്രകാരമായിരിക്കണം പരിശോധനക്ക് വിധേയയാകണോ,വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡോക്ടര്‍മാരും, ആശുപത്രി അധികൃതരും രഹസ്യമായി സൂക്ഷിക്കണം എന്നും മാര്‍ഗരേഖയില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ബലാല്‍സംഗക്കേസുകളില്‍ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത് ഇതാദ്യമായിട്ടാണ്. മാര്‍ച്ച് അവസാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും.
https://www.facebook.com/Malayalivartha