ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി, ഇറ്റാലിയന്‍ അംബാസഡറെ വിളിച്ചു വരുത്തും
കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കി. വിഷയം ഉന്നയിച്ച് തന്നെ വന്നു കണ്ട കേരളത്തിലെ ഇടത് എം.പിമാരെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആവശ്യമായ നടപടിയെടുക്കാന്‍ വിദേശകാര്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇറ്റാലിയന്‍ അമ്പാസഡറെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha