ലൈംഗിക ബന്ധത്തിനുള്ള പ്രായ പരിധി 16 ആണോ 18 ആണോ എന്ന് മന്ത്രിസഭയില്‍ തര്‍ക്കം, സ്‌ത്രീപീഡന വിരുദ്ധ ബില്ലിന് സമവായമായില്ല
സ്‌ത്രീ പീഡന വിരുദ്ധബില്ലില്‍ മന്ത്രിസഭായോഗത്തില്‍ സമവായമായില്ല. അഭിപ്രായ ഭിന്നത ഉയര്‍ന്ന ബില്ലിലെ വ്യവസ്ഥകള്‍ മന്ത്രിസഭാ ഉപസമിതിയും നിയവിദ്‌ഗരും പരിശോധിച്ച ശേഷം അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കും. കുറ്റവാളികളുടെ പ്രായപൂര്‍ത്തി നിര്‍ണയിക്കുന്ന പരിധി 18 വയസില്‍ നിന്ന് 16 വയസാക്കി കുറയ്‌ക്കണമെന്നുള്‍പ്പെടെയുള്ള ശിപാര്‍ശകളിലാണ് മന്ത്രിസഭായോഗത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഏതാണ്ടെല്ലാ ശുപാര്‍ശകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കരടുബില്ലിലെ വ്യവസ്ഥകളില്‍ നിയമമന്ത്രാലയവും, ശിശുക്ഷേമ മന്ത്രാലയവുമാണ് എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. ലൈംഗികാതിക്രമം എന്നവാക്കിനു പകരമായി ബലാല്‍സംഗം എന്ന് വീണ്ടും ഉപയോഗിച്ചുതുടങ്ങാനുള്ള ബില്ലിലെ നിര്‍ദേശത്തെയാണ് നിയമമന്ത്രാലയം എതിര്‍ക്കുന്നത്. എന്നാല്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള വയസ് പതിനെട്ടില്‍ നിന്ന് പതിനാറ് ആക്കണമെന്ന വ്യവസ്ഥയോടാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha