രാംസിംഗിന്റെ മരണം ആത്മഹത്യതന്നെയെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഡല്‍ഹി പീഡനക്കേസിലെ മുഖ്യപ്രതി രാം സിംഗ് ആത്മഹത്യ ചെയ്‌തതുതന്നെയാണെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്ന് എ.ഐ.ഐ.എം.എസിലാണ് പോസ്‌റ്റ് മോര്‍ട്ടം നടന്നത്. തിങ്കളാഴ്‌ച പുലര്‍ച്ചെയായിരുന്നു രാംസിംഗിനെ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ ഷര്‍ട്ടും, സെല്ലിലെ ചവിട്ടിയും കൂട്ടിക്കെട്ടിയാണ് രാംസിംഗ് തൂങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
ആദ്യം കേസിലെ മുഴുവന്‍ പ്രതികളും ആത്മഹത്യാ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ സ്വാഭാവികമായി പെരുമാറാന്‍ തുടങ്ങിയതോടെ നിരീക്ഷണം ഒഴിവാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതോടെ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഇരുപത്തി മൂന്നുകാരിയെ രാം സിംഗ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. തുടര്‍ന്ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് പെണ്‍ക്കുട്ടി മരണത്തിന് കീഴടങ്ങി. കേസിന്റെ വിചാരണ അതിവേഗകോടതിയില്‍ നടക്കുന്നതിനിടയിലാണ് മുഖ്യപ്രതിയായ രാംസിംഗ് ആത്മഹത്യ ചെയ്‌തത്.
https://www.facebook.com/Malayalivartha