കല്‍ക്കരി ഇടപാടില്‍ മാനദണ്ഡം പാലിച്ചില്ല: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപാടം വിതരണം ചെയ്‌തത് തന്നിഷ്ടപ്രകാരമാണെന്ന് സുപ്രീം കോടതി. കല്‍ക്കരി പാടം ലേലം ചെയ്യുന്നതിന് ചിലകമ്പനികളെ മാത്രം തെരെഞ്ഞെടുത്തത് എന്തിനാണെന്നത് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും സുപീം കോടതി ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതെന്ന് സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം ചോദിച്ചത്. കൂടാതെ കല്‍ക്കരി അഴിമതി റിപ്പോര്‍ട്ട് രാഷ്ട്രീയക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് സത്യവാങ്‌മൂലം നല്‍കാനും കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടു.
ഒന്നാം യു.പി.എ ഭരണകാലത്ത് കല്‍ക്കരി ഇടപാടില്‍ 1.86 ലക്ഷം കോടിരൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായി എന്നാണ് സി.ഐ.ജി കണ്ടെത്തിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു.
https://www.facebook.com/Malayalivartha