നിര്‍ഭയ് ഭയന്നു: തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സബ്‌സോണിക് മിസൈല്‍ പരീക്ഷണം പാളി
ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മധ്യദൂര സബ്‌സോണിക് ക്രൂസ് മിസൈല്‍ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. കൃത്യമായി പറന്ന മിസൈലിന്റെ ദിശ പിന്നീട് മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പരീക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ചു. എങ്കിലും മിസൈല്‍ പരീക്ഷണം പാതിവിജയമാണെന്ന് ഡി.ആര്‍.ഡി.ഒ അവകാശപ്പെട്ടു.
ഒഡീഷയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 11:54 നായിരുന്നു പരീക്ഷണം. ഇതിന്റെ ഭാഗമായി വിക്ഷേപണ കേന്ദ്രത്തിന് രണ്ടു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന 453 കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha