ശ്രീനഗറില്‍ സ്‌കൂള്‍ ലക്ഷ്യമാക്കി തീവ്രവാദി ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സൈന്യം പ്രത്യാക്രമണം നടത്തിയതോടെ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. സൈന്യത്തിന്റെ അവസരോചിത ഇടപെടലാണ് ദുരന്ത വ്യാപ്‌തി കുറക്കാന്‍ സഹായിച്ചതെന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൈനിക ഉദ്യോഗസ്ഥരുടെ മക്കള്‍ പഠിക്കുന്ന ബെമിന പബ്ലിക് സ്‌കൂളിനു സമീപമാണ് ആക്രമണം നടന്നത്. സ്‌കൂള്‍ ലക്ഷ്യമാക്കിയായിരുന്നു തീവ്രവാദികള്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രവാദികള്‍ ആക്രമണം നടത്തിയ സമയത്ത് കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു.
സൈന്യത്തിനുനേരെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ശക്തമായ ആക്രമണം ഉണ്ടാകുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതില്‍ പ്രതികാരമായിട്ടാണ് ആക്രമണം എന്നാണ് സൂചന. ജമ്മു കാശ്‌മീരില്‍ തീവ്രവാദികള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഇത് ലംഘിച്ച് സ്‌കൂള്‍ പ്രവര്‍ത്തിച്ചതിനാലാണ് ആക്രമണമെന്നും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha