അങ്ങനെ പ്രധാനമന്ത്രി ഉണര്‍ന്നു: നാവികരെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ഇറ്റലി കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും
കടല്‍ക്കൊല കേസിലെ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചില്ലെങ്കില്‍ ഇറ്റലി കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത് ഗൗരവമേറിയ സംഭവമാണെന്നും, ഏതുതരം ചര്‍ച്ചക്കും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശ്രദ്ധക്ഷണിക്കലില്‍ മറുപടി പറയവെയാണ് പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ഇറ്റലിയുടെ നിലപാടിനെതിരെ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha