ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ത്യാഗിക്കെതിരെ സി.ബി.ഐ കേസെടുത്തു
ഹെലികോപ്‌റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി ത്യാഗിക്കെതിരെ സി.ബി.ഐ കേസെടുത്തു. ത്യാഗിയെ കൂടാതെ നാല് കമ്പനികള്‍ക്കും, പന്ത്രണ്ട് വ്യക്തികള്‍ക്കുമെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ത്യാഗിയുടെ വസതിയുള്‍പ്പെടെ പതിനാലു സ്ഥലങ്ങളില്‍ ഒരേ സമയം സി.ബി.ഐ റെയ്‌ഡ് നടത്തി. ത്യാഗിയുടേയും ബന്ധുക്കളുടേയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സി.ബി.ഐയക്ക് ലഭിച്ചതായാണ് സൂചന. എന്നാല്‍ ത്യാഗി കുറ്റം നിഷേധിച്ചു. കഴിഞ്ഞ മാസമായിരുന്നു ഹെലികോപ്‌റ്റര്‍ അഴിമതി സി.ബി.ഐ അന്വേഷിക്കാന്‍ ആരംഭിച്ചത്. ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ഇറ്റലിയിലെ അഗസ്‌ത വെസ്റ്റ്‌ലാന്റ് കമ്പനിക്ക് കരാര്‍ നേടാന്‍ കോഴവാങ്ങിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha