സ്വാഗതം പാപ്പാ: ഇനി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ
പുതിയ മാര്‍പാപ്പയെ തെരെഞ്ഞെടുത്തത് അറിയിച്ചുകൊണ്ടുള്ള വെളുത്ത പുക ഇന്ത്യന്‍ സമയം 11.32 ന് സിസ്റ്റെന്‍ ചാപ്പലിന്റെ ചിമ്മിണിയില്‍ നിന്ന് ഉയര്‍ന്നു.അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ മരിയോ ബര്‍ഗോളിയോ(76)ആണ് പുതിയ മാര്‍പ്പാപ്പ. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യമാര്‍പാപ്പയാണ് അദ്ദേഹം. ഇനിമുതല്‍ പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരിലാകും അറിയപ്പെടുക. 1282 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണ് യൂറോപ്പിന് പുറത്തുനിന്ന് ഒരാള്‍ ഈ പദവിയിലെത്തുന്നത്.
രഹസ്യ വോട്ടെടുപ്പിലൂടെയാണ് പാപ്പയെ തെരെഞ്ഞെടുക്കുന്നത്.മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാളാണ് മാര്‍പാപ്പയാകുക. 115 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഒന്നാം ദിസവും,രണ്ടാംദിവസത്തിന്റെ ഒന്നാം പകുതിയിലും പാപ്പയെ തെരെഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല എന്നറിയിച്ചുകൊണ്ടുള്ള കറുത്ത പുകയാണ് സിസ്റ്റെന്‍ ചിമ്മിനിയില്‍ നിന്ന് ഉയര്‍ന്നത്.
ശാരീരിക അവശതകളെ തുടര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പാപ്പയെ തെരെഞ്ഞെടുക്കേണ്ടി വന്നത്.
2001 ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ന്ന ബെര്‍ഗോളിയോ 1998 മുതല്‍ ബ്യൂണസ് അയേര്‍സിലെ ആര്‍ച്ച് ബിഷപ്പ് ആയിരുന്നു. ഇറ്റലിയിലെ തൊഴിലാളിയുടെ മകനായി ജനിച്ച ഇദ്ദേഹം 1969ലാണ് പുരോഹിതനായി അവരോധിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha