സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കാന്‍ തീരുമാനം
സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കികൊണ്ടുള്ള നിയമത്തിന് കേന്ദ്രമന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കി. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കടുത്തശിക്ഷ നല്‍കാന്‍ തക്കവണ്ണം നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമത്തിന് രൂപം നല്‍കിയിരിക്കുന്നത്. സ്‌ത്രിയെ പിന്തുടരല്‍,ഒളിഞ്ഞുനോക്കല്‍ തുടങ്ങിയവ ജാമ്യമില്ലാ കുറ്റങ്ങളായിരിക്കും. തെറ്റായ ആരോപണം ഉന്നയിക്കുന്നവരെ ശിക്ഷിക്കും എന്ന വ്യവസ്ഥ ബില്ലില്‍ നിന്നും എടുത്തു കളഞ്ഞിട്ടുണ്ട്. ലൈംഗികാതിക്രമം എന്ന പദത്തിന് പകരം ബലാല്‍സംഘം എന്ന വാക്ക് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മന്ത്രി സഭാ യോഗത്തില്‍ സമവായമാകാത്തതിനെ തുടര്‍ന്നാണ് ബില്ല് ഉപസമിതിയുടെ പരിഗണനക്ക് വിട്ടത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ബില്ലിന്റെ കരട് രൂപം അവതരിപ്പിക്കും. മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞാല്‍ ബജറ്റിനു മുന്‍പു തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വര്‍മ്മയുടെ നേതൃത്വത്തിലുള്ള കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഏതാണ്ടെല്ലാ ശുപാര്‍ശകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha