ഉറവിടം പാക്കിസ്ഥാന്‍ തന്നെ: ഇന്നലെ ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് ഷിന്‍ഡെ
ശ്രീനഗറില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാര്‍ലമെന്റില്‍ വ്യക്തമാക്കി.കൊല്ലപ്പെട്ട തീവ്രവാദികളുടെ ഡയറിയില്‍ നിന്ന് പാക്കിസ്ഥാനിലെ ടെലഫോണ്‍ നമ്പരുകള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഹിസ്‌ബുള്‍ മുജാഹിദീനാണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിക്കുന്ന സമയത്ത് ഷിന്‍ഡേ സഭയില്‍ ഇല്ലാത്തതിനെ ബി.ജെ.പി വിമര്‍ശിച്ചു. കൂടാതെ ആക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി നടത്തിയ പ്രസ്‌താവനയില്‍ തൃപ്‌തരാകാതെ പ്രതിപക്ഷം ലോക്‌സഭയില്‍ ബഹളം വച്ചു. തീവ്രവാദി ആക്രണങ്ങള്‍ തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. രാജ്യസഭയിലും വിഷയം ഉയര്‍ത്തി പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തി.
ഇന്നലെയാണ് ശ്രീനഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത് സംഭവത്തില്‍ അഞ്ച് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. ബെമിന പബ്ലിക് സ്‌കൂളിനു സമീപമാണ് ആക്രമണം ഉണ്ടായത്. സ്‌കൂള്‍ ലക്ഷ്യമാക്കിയാണോ തീവ്രവാദികള്‍ എത്തിയതെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha