ഡീസല്‍-പെട്രോള്‍ വിലയില്‍ മാറ്റം വന്നേക്കും: പെട്രോള്‍ വില ഒരു രൂപ കുറഞ്ഞേക്കും
രാജ്യത്തെ പെട്രോള്‍ ഡീസല്‍ നിരക്കില്‍ മാറ്റം വരാന്‍ സാധ്യത. പെട്രോളിന് ഒരു രൂപയോളം കുറയുമ്പോള്‍ ഡീസല്‍ വില ലിറ്ററിന് 40 പൈസ മുതല്‍ 50 പൈസ കൂടിയേക്കും. വെള്ളിയാഴ്‌ച ചേരുന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണു പെട്രോള്‍ വില കുറയ്‌ക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഫെബ്രുവരിയില്‍ രണ്ടു തവണ പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ആദ്യം 1.50 പൈസയും, രണ്ടാമത് 1.40ഉം ആണ് വര്‍ധിപ്പിച്ചത്.
എന്നാല്‍ ഡീസല്‍ വില വര്‍ധിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഡീസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷം രണ്ടു തവണ വില വര്‍ധിപ്പിച്ചിരുന്നു. ഡീസലിന് മാസം തോറും 50 പൈസ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഡീസലിന്റെ പതിനൊന്നു രൂപ സബ്‌സിഡി കാലക്രമത്തില്‍ എടുത്തു കളയുന്നതിന്റെ ഭാഗമായാണ് മാസം തോറും അന്‍പതു പൈസ വച്ച് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha