മലയാളി സൈനികന്റെ ആത്മഹത്യ:അഞ്ച് സൈനികരെ പുറത്താക്കിയേക്കും
കാശ്മീരില്‍ മലയാളി ജവാന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് സൈനികരെ പുറത്താക്കാന്‍ സാധ്യത. കമാന്‍ഡിങ് ഓഫീസറടക്കം 55 പേര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്. സൈനികന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ജവാന് വി.അരുണ്‍കുമാര്‍ 2012 ആഗസ്തിലായിരുന്നു സ്വയം വെടിവെച്ച് മരിച്ചത്. ക്യാമ്പിലെ പീഡനമാണ് അരുണിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. സൈനികന്റെ ആത്മഹത്യയെ തുടര്‍ന്ന് സഹസൈനികര്‍ ഉന്നത ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു. പട്ടാള വിചാരണപോലും ഇല്ലാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കമ്മീഷന് ശുപാര്‍ശചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha