ഹൈദരാബാദ് ഇരട്ട സ്ഫോടനത്തില്‍ എട്ടുപേരെ എന്‍.ഐ.എ ചോദ്യം ചെയ്തു
ഹൈദരാബാദ് സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു. ബീഹാറിലെ മുംഗര്‍ ജില്ലയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുംഗറില്‍ നിന്ന് വ്യാജരേഖകള്‍ നല്കി വാങ്ങിയ സിംകാര്‍ഡില്‍ നിന്ന് ഹൈദരാബാദ് സ്ഫോടനത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്നവരെ ഫോണ്‍ ചെയ്തതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഈ കോളുകളില്‍ പരാമര്‍ശിക്കപ്പെട്ട എട്ടുപേരെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസമായിരുന്ന ഹൈദരാബാദില്‍ ഇരട്ട സ്ഫോടനങ്ങള്‍ നടന്നത്. 16 പേര് സ്ഫോടനത്തില്‍ മരിച്ചു. പരിക്കേറ്റ നിരവധിപേര്‍ ഇപ്പോഴും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha