ഇന്ത്യയുടെ കാര്യത്തില് പാക് ഇടപെടല് വേണ്ട: ലോക്സഭയില് പാക്കിസ്ഥാനെതിരെ പ്രമേയം
പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിനെ അപലപിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരെ ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ല എന്ന് വ്യക്തമാക്കിയായിരുന്നു പ്രമേയം. സ്‌പീക്കര്‍ മീരാകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.
പാക്കിസ്ഥാന്റെ നടപടി ആരോഗ്യകരമല്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഭരണ നിര്‍വഹണത്തിന്റെ പരാജയമായി കാണേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്‌റ്റ്‌ലി കുറ്റപ്പെടുത്തി. പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha