Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ തീരുമാനം ശക്തമാക്കുന്നു: ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകാതിരിക്കാന്‍ വീമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

15 MARCH 2013 05:22 AM IST
മലയാളി വാര്‍ത്ത.

ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനി ഇന്ത്യവിട്ട്‌ പോകാതിരിക്കാന്‍ വീമാനത്താവളങ്ങളില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കി. തിങ്കളാഴ്‌ച വരെ ഇറ്റാലിയന്‍ സ്ഥാനപതി മാന്‍സിനിയോട്‌ രാജ്യം വിടരുതെന്ന്‌ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. അതിനിടെ ഇറ്റലിയുടെ പുതിയ അംബാസഡറായി നിയമിതനായ ബസന്ത്‌ കുമാര്‍ ഗുപ്‌തയോട്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കേണ്ടെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ്‌ ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക്‌ പോയത്‌. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന്‌ വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്‌. എന്നാല്‍ നാവികര്‍ മടങ്ങിയെത്തില്ലെന്ന്‌ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ഇന്ത്യ ലംഘിച്ചെന്നും വിദേശ പൗരന്‍മാര്‍ക്കു നല്‍കേണ്ട നിയമ പരിരക്ഷ ഇന്ത്യ നല്‍കാന്‍ തയ്യാറായില്ലെന്നും ഇറ്റലി കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാര ശ്രമങ്ങളോട്‌ ഇന്ത്യ സഹകരിക്കുന്നില്ലെന്നും കത്തിലൂടെ ഇറ്റലി ആരോപിച്ചു.

2012 ഫെബ്രുവരിയിലാണ്‌ നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനുനേരെ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്നും വെടിവെയ്‌പ്പ്‌ ഉണ്ടായത്‌. സംഭവത്തില്‍ രണ്ട്‌ മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കപ്പലിലെ സുരക്ഷാ ചുമതലയിലുള്ള നാവികരെ കേരളാ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (1 hour ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (2 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (2 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (2 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (2 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (3 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (3 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (3 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (3 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (5 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (6 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (6 hours ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (6 hours ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (6 hours ago)

Malayali Vartha Recommends