ഒരിടവേളയ്‌ക്ക് ശേഷം പിന്തുണ പിന്‍വലിക്കുമെന്നുള്ള ഭീഷണിയുമായി ഡി.എം.കെ. രംഗത്ത്, പുതിയ പ്രശ്‌നം ശ്രീലങ്ക
ശ്രീലങ്കന്‍ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡി.എം.കെ. ഐക്യരാഷ്‌ട്രസഭയില്‍ ശ്രീലങ്കയ്‌ക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് ഡി.എം.കെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് ഡി.എം.കെ മുന്നറിയിപ്പു നല്‍കി.
എല്‍.ടി.ടി.ഇ പോരാളികള്‍ക്കെതിരെ രാജപക്‌സെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയാണ് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha