ആശ്വാസമേകി പെട്രോളിന് രണ്ടു രൂപ കുറഞ്ഞു: ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില
പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപകുറച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലകുറഞ്ഞ പശ്ചാത്തലത്തിലാണ് എണ്ണ കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ ഒമ്പത് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് പെട്രോളിന് ഇപ്പോള്‍.
ഡീസല്‍വില ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും തല്‍ക്കാലം കഴിഞ്ഞ പ്രാവശ്യം ഡീസല്‍ വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നേരിടേണ്ടി വന്നത്.
ഡല്‍ഹിയില്‍ പെട്രോളിന് നികുതിയുള്‍പ്പെടെ രണ്ടുരൂപ നാല്‍പതു പൈസയുടെ കുറവുണ്ടാകും. തിരുവനന്തപുരത്ത് നിലവിലെ വിലയായ 73.05 കുറഞ്ഞ് 70.53 ആകും. തുടര്‍ച്ചയായ രണ്ടു വിലവര്‍ധനയ്‌ക്കുശേഷമാണ് പെട്രോള്‍ വിലയില്‍ ഇപ്പോള്‍ രണ്ടുരൂപയുടെ കുറവ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha