പിന്നോക്ക സംവരണ പരിധി ആറുലക്ഷമാക്കാന്‍ ശുപാര്‍ശ
പിന്നാക്ക സംവരണത്തിന്റെ മേല്‍പരിധി നാലര ലക്ഷത്തില്‍ നിന്ന് ആറുലക്ഷമാക്കാന്‍ തീരുമാനിച്ചു. ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാന പരിധി ആറുലക്ഷമാക്കാനാണ് ശുപാര്‍ശ. ഇത് പന്ത്രണ്ട് ലക്ഷമാക്കണമെന്ന പിന്നോക്ക കമ്മീഷന്‍ നിര്‍ദേശത്തെ തള്ളിയാണ് ഉപസമിതിയുടെ തീരുമാനം. കമ്മീഷന്‍ ശുപാര്‍ശയെ തള്ളിയതില്‍ പിന്നോക്ക മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെ പണപ്പെരുപ്പം കണക്കിലെടുത്ത് സാമൂഹ്യക്ഷേമ വകുപ്പ് മേല്‍തട്ട് പരിധി ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ കടുത്ത ഭിന്നത ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം ഉപസമിതിക്ക് വിടുകയായിരുന്നു. തൊഴില്‍ വിദ്യാഭ്യാസ മേഖലയില്‍ തീരുമാനം ബാധകമാകും.
https://www.facebook.com/Malayalivartha