ഭര്‍ത്താവിനോടൊപ്പം മോട്ടോര്‍ സൈക്കിളില്‍ ഭാരത പര്യടനം നടത്തിയ വിദേശ വനിതയെ 8 പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു
ഡല്‍ഹി സംഭവത്തിനുശേഷം സ്‌ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്താകമാനം ഉണ്ടാകുമ്പോഴും പീഡനങ്ങള്‍ വര്‍ധിച്ചു വരുന്ന അവസ്ഥാണ് രാജ്യത്ത് ഉണ്ടാകുന്നത്. മധ്യപ്രദേശില്‍ സ്വിസ് വനിത കൂട്ടമാനഭംഗത്തിന് ഇരയായി. വെള്ളിയാഴ്‌ച രാത്രി ഭര്‍ത്താവിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കവെ എട്ടംഗസംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തി. അക്രമികള്‍ ഇവരെ കൊള്ളയടിക്കുകയും ചെയ്‌തു. സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.
കഴിഞ്ഞ ദിവസം സ്‌ത്രീകള്‍ക്കെതിരേയുള്ള കുറ്റങ്ങളില്‍ കടുത്ത ശിക്ഷ നല്‍കണമെന്ന ശുപാര്‍ശകള്‍ അടങ്ങുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ ഉപസമിതി രൂപം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha