അങ്ങനെ സോണിയാഗാന്ധിയും പ്രതികരിച്ചു, ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയ
കടല്‍ക്കൊലക്കേസില്‍ ഇറ്റലിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയെ കണക്കിലെടുക്കാതെ ഇറ്റലിക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും, സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്ന സുപ്രീം കോടതി ഉത്തരവ് വിയന്നാ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇറ്റലി കുറ്റപ്പെടുത്തി.
2012 ഫെബ്രുവരിയിലാണ് നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനുനേരെഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്നും വെടിവെയ്‌പ്പ് ഉണ്ടായത്.സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കപ്പലിലെസുരക്ഷാ ചുമതലയിലുള്ള നാവികരെ കേരളാ പോലീസ് കസ്‌റ്റഡിയിലെടുത്തത്.
പിന്നീട് ഈ കേസില്‍ കേരളത്തിന് വിചാരണ നടത്താന്‍ അധികാരമില്ലെന്നും മാരിടൈം നിയമപ്രകാരം പ്രത്യേക കോടതിയിലാണ് വിചാരണ തുടരേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി നിര്‍ദേശ പ്രകാരം നാവികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് മാറ്റുകയും ചെയ്‌തു. തുടര്‍ന്ന് ക്രിസ്‌മസ്സിന് നാട്ടില്‍ പോകണമെന്ന നാവികരുടെ അപേക്ഷയില്‍ കോടതി അനുവാദം നല്‍കുകയും പറഞ്ഞ സമയം തന്നെ നാവികര്‍ ഇന്ത്യയിലേക്ക് എതിരിച്ചെത്തുകയും ചെയ്‌തു. എന്നാല്‍ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതിഅനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വംഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നുസുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തരകീഴ്‌വഴക്കങ്ങള്‍ ഇന്ത്യ ലംഘിച്ചെന്നും വിദേശ പൗരന്‍മാര്‍ക്കു നല്‍കേണ്ട നിയമ പരിരക്ഷഇന്ത്യ നല്‍കാന്‍ തയ്യാറായില്ലെന്നും ഇറ്റലി കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാര ശ്രമങ്ങളോട് ഇന്ത്യസഹകരിക്കുന്നില്ലെന്നും കത്തിലൂടെ ഇറ്റലി ആരോപിച്ചു.
ഇതോടെയാണ് സുപ്രീം കോടതി ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ട് പോകരുതെന്ന് ഉത്തരവിട്ടത്. ഇറ്റലിയുടെ നിലപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും വിമര്‍ശിച്ചിരുന്നു. ഇറ്റലി കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha