കേന്ദ്രസര്‍ക്കാരിന്റെ ഭാവി ത്രാസില്‍: ഡി.എം.കെ യു.പി.എ വിട്ടു
ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഡി.എം.കെ യു.പി.എയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി തന്നെയാണ് അറിയിച്ചത്. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കില്ലെന്നും കരുണാനിധി വ്യക്തമാക്കി.
ഡി.എം.കെ പിന്തുണ പിന്‍വലിച്ചതോടെ യു.പി.എ സര്‍ക്കാര്‍ ന്യൂനപക്ഷമായി. 18 അംഗങ്ങളാണ് ഡി.എം.കെയ്‌ക്ക് ഉള്ളത്. ഡി.എം.കെ പിന്‍മാറുന്നതോടെ യു.പി.എയുടെ അംഗബലം 232 ആയി ചുരുങ്ങി. 539 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 270 പേരുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി,ബി.എസ്.പി മുതലായ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്‌ക്കുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തില്‍ ഇന്ത്യ ഭേദഗതി നിര്‍ദേശിക്കണമെന്നാണ് ഡി.എം.കെയുടെ ആവശ്യം. തമിഴ്‌പുലികള്‍ക്കെതിരെ നടന്ന സൈനിക നീക്കത്തില്‍ നരഹത്യാകുറ്റം ലങ്കക്കെതിരെ ചുമത്തണമെന്നും, സംഭവത്തില്‍ അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷിക്കണമെന്നുമാണ് ഡി.എം.കെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha