കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോഷ്ടിച്ചു; ഫോൺ തിരിച്ച് കൊടുത്തെങ്കിലും ചിത്രങ്ങൾ വച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; സംഭവത്തിൽ മനംനൊന്ത വീട്ടമ്മ ചെയ്തത്...
കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണില്‍ നിന്നും സ്കൂൾ വിദ്യാർഥികൾ വീട്ടമ്മയുടെ നഗ്ന ചിത്രങ്ങള്‍ മോഷ്ടിച്ചു. വീട്ടമ്മയ്ക്ക് ഫോൺ തിരിച്ച് കൊടുത്തെങ്കിലും ചിത്രങ്ങൾ വച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണി താങ്ങാനാകാതെ മുപ്പതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ചണ്ഡിപുരിലാണ് സംഭവം നടന്നത്.
മകളെ നൃത്തപഠനക്ലാസില്‍ കൊണ്ടാക്കുന്ന വഴിയാണ് വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നഷ്ടമാകുന്നത്. ഈ ഫോൺ കയ്യിൽ കിട്ടിയതാകട്ടെ സ്കൂൾ വിദ്യാർഥികൾക്കും. 10 ക്ലാസുകാരനായ വിദ്യാര്‍ത്ഥി വീട്ടമ്മയെ ഫോൺ തിരികെ എല്പ്പിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് അതിനുള്ളിലുണ്ടായിരുന്ന യുവതിയുടെ നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടും ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha