ട്രെയിന്‍ യാത്രാ നിരക്ക് ആറുമാസത്തിലൊരിക്കല്‍ വര്‍ദ്ധിപ്പിക്കും
ട്രയിന്‍ യാത്രാ നിരക്ക് അറ് മാസത്തിലൊരിക്കല്‍ കൂട്ടുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനയ് മിത്തല്‍ അറിയിച്ചു. ഇടക്കിടെയുണ്ടാകുന്ന ഇന്ധനവില വര്‍ധനമൂലം റെയില്‍വേ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ് അതിനാല്‍ യാത്രാ നിരക്ക് കൂട്ടാതെ വഴിയില്ലെന്നും റെയില്‍വേ അറിയിച്ചു. ജനുവരിയിലാണ് അവസാനമായി ട്രയിന്‍യാത്രാ നിരക്ക് കൂട്ടിയത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള വര്‍ദ്ധനവായിരുന്നു അത്. എല്ലാ വിഭാഗങ്ങളിലും ഇരുപത് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. പാലക്കാട് കോച്ച് ഫാക്ടറി നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മിത്തല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha