പാര്‍ട്ടിയിലെ വളര്‍ച്ചക്ക് പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ നേതാവ് സൗരവ് ചക്രവര്‍ത്തി
പാര്‍ട്ടിക്കും പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്കും പീഡനാരോപണം ഗുണമാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗരവ് ചക്രവര്‍ത്തി. ജല്‍പായ്ഗുഡിയിലെ ഗ്രാമത്തില്‍ 15 കാരി പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് സൗരവ് ചക്രവര്‍ത്തിയുടെ പ്രതികരണം. പീഡനം സമൂഹത്തിന് മൊത്തത്തിലുള്ള രോഗമാണ്. ലൈംഗികപീഡന ആരോപണങ്ങള്‍ അംഗത്വം കൂട്ടാനും പാര്‍ട്ടിയിലെ സ്ഥാനം ഉയര്‍ത്താനും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരണം പുറത്തുവന്നതോടെ മഹിളാ സംഘടനകളും ഇടതുപാര്‍ട്ടികളും സൗരവ് ചക്രവര്‍ത്തിക്കെതിരെ രംഗത്തെത്തി. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. നേരത്തേ തൃണമൂല്‍ എം.പി.യും നടനുമായ ദേവും പാര്‍ലമെന്റംഗം തപസ് പാലും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരില്‍ വിവാദത്തിലായിട്ടുണ്ട്.
https://www.facebook.com/Malayalivartha