മൂന്നാം മുന്നണി മോഹവുമായി മുലായം രംഗത്ത്
ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തില്‍ സമാജ് വാദി പാര്‍ട്ടി രംഗത്ത്. സാമൂഹ്യമാറ്റത്തിന് സമാന മനസ്കര്‍ ഒന്നിക്കേണ്ട സമയമാണ് ഇപ്പോഴത്തേതെന്ന് എസ്.പി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഇനി അധികാരത്തില്‍ എത്താന്‍ സാധിക്കില്ല. അതിനാല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രാജ്യത്തിന് ആവശ്യമാണെന്നും മുലായം വ്യക്തമാക്കി.ഇപ്പോള്‍ യുപിഎ സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണ്. എന്നാല്‍ യു.പി.എ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് മുലായം കുറ്റപ്പെടുത്തി. മഹാരാഷ്ട്ര, ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുലായത്തിന് കണ്ണുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മൂന്നാം മുന്നണിയുടെ സൂചന നല്കി മുലായം സിംഗ് യാദവ് രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha