കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കരുതെന്ന് ഡി.എം.കെ
കോമണ്‍വെല്‍ത്ത് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ഡി.എം.കെ. ശ്രീലങ്കയിലെ കൊളംബോയില്‍ കോമണ്‍വെല്‍ത്ത് ഉച്ചകോടി നടത്തരുത്. ഇനി അവിടെ നടക്കുകയാണെങ്കില്‍ ഇന്ത്യ അതില്‍ പങ്കെടുക്കരുത് എന്നതാണ് ഡി.എം.കെയുടെ ആവശ്യം. ഇന്ന് നടന്ന പാര്‍ട്ടീ നിര്‍വാഹക യോഗത്തിനുശേഷമാണ് ഡി.എം.കെ ഇക്കാര്യം ആവശ്യപ്പെട്ടത്. വരുന്ന നവംബര്‍ മാസത്തിലാണ് കോമണ്‍വെല്‍ത്ത് മീറ്റ് നടക്കുക. ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്ന പേരില്‍ ഡി.എം.കെ യു.പി.എ സര്‍ക്കാരില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ ഡി.എം.കെ യോഗത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടെന്ന തീരുമാനമാനത്തിലേക്കാണ് പാര്‍ട്ടി എത്തിയതെന്നാണ് സൂചന.ഡിഎംകെ തലവന്‍ എം. കരുണാനിധി, അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി ട്രഷററുമായ എംകെ സ്റ്റാലിന്, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്. ബാലു, രാജ്യസഭാ എംപി കനിമൊഴി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രത്യേക ക്ഷണിതാവ് എന്ന നിലയില്‍ നടി ഖുശ്ബുവും യോഗത്തിനെത്തിയിരുന്നു.
https://www.facebook.com/Malayalivartha