രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ ട്രെയിന്‍ 20 കിലോമീറ്റര്‍ ഓടി
രാജസ്ഥാനില്‍ എഞ്ചിനും ഡ്രൈവറുമില്ലാതെ യാത്രക്കാരുമായി എക്സ്പ്രസ് ട്രെയിന്‍ ഇരുപത് കിലോമീറ്റര്‍ ഓടി. 20 കിലോമീറ്റര്‍ ഓടിയ ശേഷം ട്രെയിന്‍ താനെ നില്‍ക്കുകയായിരുന്നു.13 കോച്ചുകളിലായി നാനൂറോളം യാത്രക്കാരുമായാണ് ബാര്‍മ-ഗുവഹട്ടി എക്സ്പ്രസ് ട്രെയിന്‍ ഇരുപത് കിലോമീറ്റര്‍ ഓടിയത്. ആറു റെയില്‍വേ ക്രോസുകള്‍ താണ്ടിയാണ് ട്രയിന്‍ സഞ്ചരിച്ചത്. എന്നാല്‍ അവിശ്വസനീയം എന്നു പറയാം എവിടേയും അപകടങ്ങള്‍ ഉണ്ടായില്ല. ട്രെയിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ നിന്നിട്ടും മനോനില വീണ്ടെടുക്കാന്‍ ഏറെ സമയം എടുക്കേണ്ടി വന്നു. മരണത്തിനെ മുഖാമുഖം കണ്ടായിരുന്നു എല്ലാവരും ട്രെയിനില്‍ ഇരുപതു കിലോമീറ്റര്‍ യാത്രചെയ്തത്. ബാര്മന് സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്ന ട്രെയിന്‍ ഷണ്ടിങ്ങിനിടെയാണ് ഏവരേയും ഞെട്ടിച്ച് ഓടി തുടങ്ങിയത്. പലരീതിയിലും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha