ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍
ബ്രിക്സ് രാജ്യങ്ങളുടെ അഞ്ചാമത് ഉച്ചകോടിക്കായി പ്രധാനമന്ത്രി മന്മോഹന് സിംഗ് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലെത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങുമായും, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിനുമായുമുള്ള ചര്‍ച്ചക്കാണ് താന്‍ പ്രാധാന്യം നല്‍കുകയെന്ന് ഉച്ചകോടിക്ക് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങള്‍. 26, 27 തീയതികളിലാണ് ഉച്ചകോടി നടക്കുക.
ബ്രിക്സ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടായി മാറിയിട്ടുണ്ട്. അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാക്കാനും, അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും ഉച്ചകോടിയില്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ധനമന്ത്രി പി.ചിദംബരം,വാണിജ്യമന്ത്രി ആനന്ദ്ശര്‍മ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് എന്നിവരുള്‍പ്പെടുന്ന ഉന്നത സംഘം പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
https://www.facebook.com/Malayalivartha