ചെന്നൈയില്‍ വെച്ച് നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കില്ലെന്ന് ജയലളിത
ചെന്നൈയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇക്കാര്യത്തില്‍ ബി.സി.സി.ഐയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപെട്ട് അവര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് തമിഴ് നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം നില നില്‍ക്കുകയാണ്.
ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം വലുതാണെന്നും ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ നടക്കുന്ന കളികളില്‍ ശ്രീലങ്കന്‍ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും സാന്നിധ്യം തങ്ങളെ ഭയപ്പെടുത്തുന്നതായും ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ കളിക്കാരെ സംസ്ഥാനത്ത് കളിക്കാന്‍ അനുവദിച്ചാല്‍ അത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും ജനങ്ങളുടെ വികാരത്തെ കൂടുതല്‍ വ്രണപ്പെടുത്തുന്നതിനിടയാക്കുമെന്നും ജയലളിത കത്തില്‍ പറയുന്നു. ഏപ്രില്‍ മൂന്ന് മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലില്‍ നിന്ന് ഏതെങ്കിലും കളിക്കാരെ ഒഴിവാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു.
https://www.facebook.com/Malayalivartha