ഗഡ്‌ഗരിയുടെ രാജിക്ക് ബി.ജെ.പി.യിലും പടയൊരുക്കം
ആരോപണ വിധേയനായ ഗഡ്‌ഗരിക്ക് രണ്ടാമതും ബി.ജെ.പി. അധ്യക്ഷസ്ഥാനം നല്‍കരുതെന്ന വാദം ബി.ജെ.പി.യില്‍ ശക്തിപ്പെടുന്നു. ബി.ജെ.പി.ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും നിതിന്‍ ഗഡ്കരി ഉടന്‍ രാജിവെക്കണമെന്ന് ബി.ജെ.പിയുടെ രാജ്യസഭാ എം.പി.യായ രാം ജെത്മലാനി ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗഡ്കരി രാജിവെക്കണമെന്നും അധ്യക്ഷസ്ഥാനത്ത് രണ്ടാമൂഴത്തിന് ശ്രമിക്കരുതെന്നും രാം ജെത്മലാനി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നയാളാണ് രാം ജെത്മലാനി. മുതിര്‍ന്ന നേതാക്കളായ ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, ശത്രുത്ഘന്‍ സിന്‍ഹ എന്നിവരും ഈ ആവശ്യവുമായി തന്നോടാപ്പമുണ്ടെന്നും ജെത്മലാനി വ്യക്തമാക്കി.
സ്വന്തം കമ്പനിയായ പുര്‍ത്തി ഷുഗര്‍ ആന്‍ഡ് പവറിന്റെ സാമ്പത്തികസ്രോതസ്സുകളെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് പ്രധാനമായും ഗഡ്കരിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. പൂര്‍ത്തിയിലേക്ക് പണം മറിക്കാന്‍ വേണ്ടിമാത്രം പല കമ്പനികളും തട്ടിക്കൂട്ടുകയായിരുന്നുവെന്ന് തങ്ങള്‍ നടത്തിയ അന്വേഷണങ്ങളില്‍ തെളിഞ്ഞതായി ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടേതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച മേല്‍വിലാസങ്ങളില്‍ മിക്കതും വ്യാജമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതെക്കുറിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസും ആദായനികുതി വകുപ്പും അന്വേഷണമാരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha