ഡല്‍ഹിയില്‍ ബി.എസ്.പി നേതാവിനെ വെടിവെച്ചു കൊന്നവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
ഡല്‍ഹിയില്‍ ബഹുജന്‍ സമാജ്വാദി പാര്‍ട്ടീ നേതാവ് ദീപക് ഭരദ്വാജിനെ വെടിവെച്ചു കൊന്ന പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വിട്ടു. വെടിവെച്ച ശേഷം കാറില്‍ രക്ഷപ്പെടുന്ന 27 സെക്കന്റുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പ്രതികളുടെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് സ്വന്തം ഉടമസ്ഥതയിലുള്ള ഫാംഹൗസില്‍ വെച്ച് ദീപക് ഭരദ്വാജ് വെടിയേറ്റ് മരിച്ചത്. കല്ല്യാണ ചടങ്ങിന് ഫാം ഹൗസ് ബുക്കു ചെയ്യാനെത്തിയവര്‍ എന്ന് പറഞ്ഞാണ് മൂന്നംഗ സംഘം ഫാം ഹൗസില്‍ എത്തിയത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായി വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ദീപക് മത്സരിച്ചിരുന്നു. അന്ന് തെരെഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 622 കോടിയുടെ സ്വത്താണ് ദീപക്കിന്റെ പേരില്‍ ഉള്ളത്.
https://www.facebook.com/Malayalivartha