കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന് സഞ്ജയ് ദത്ത്
1993 ലെ മുംബൈ സ്ഫോടനക്കേസില്‍ കോടതി അനുവദിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്ന് ബോളീവുഡ് നടന് സഞ്ജയ് ദത്ത്. സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും, കേസില്‍ മാപ്പപേക്ഷ നല്‍കില്ലെന്നും. രാജ്യത്തേയും, ഇവിടുത്തെ പൗരന്മാരേയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടി കരഞ്ഞു കൊണ്ടാണ് സഞ്ജയ് സംസാരിച്ചത്. കോടതി വിധിക്കു ശേഷം ആദ്യമായാണ് സഞ്ജയ് ദത്ത് മാധ്യമങ്ങളെ കാണുന്നത്. സഹോദരി പ്രിയാ ദത്തും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
ആയുധങ്ങള്‍ കൈവശം വെച്ച കുറ്റത്തിനാണ് സഞ്ജയ് ദത്തിനെ സുപ്രീം കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഒന്നര വര്‍ഷത്തെ തടവ് നേരത്തെ അനുഭവിച്ചതിനാല്‍ ഇനി മൂന്നര വര്‍ഷം കൂടി തടവനുഭവിച്ചാല്‍ മതി.
https://www.facebook.com/Malayalivartha