Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രാക്കൂലി കൂട്ടാതെ റെയില്‍വേയെ ലാഭത്തിലാക്കിയ നമ്മുടെ ലാലുവും മമതയും എവിടെ? റെയില്‍വേ ടിക്കറ്റ്‌ വര്‍ദ്ധന ഇന്നുമുതല്‍

01 APRIL 2013 12:50 AM IST
മലയാളി വാര്‍ത്ത.

കന്നുകാലിത്തീറ്റ കുംഭകോണത്തിനു ശേഷം ബീഹാറില്‍ നിന്നും വണ്ടികയറിയ ലാലു പ്രസാദ്‌ യാദവിനെ കാത്തിരുന്നത്‌ റെയില്‍വേ വകുപ്പാണ്‌. അഴിമതിയുടെ ആശാനായ ലാലു റെയില്‍വേയെ കുളം തോണ്ടും എന്നാണ്‌ കരുതിയിരുന്നത്‌. കാരണം ബീഹാറാല്‍ കന്നുകാലികളുടെ പേരില്‍ പോലും അഴിമതികാട്ടിയ ആളാണ്‌ ലാലു. എന്നാല്‍ കേന്ദ്രമന്ത്രിയായതോടെ റെയില്‍വേയെ അടിമുടിമാറ്റി. അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന യാത്രാ നിരക്ക്‌ വര്‍ദ്ധന പാടേ ഒഴിവാക്കി. ടിക്കറ്റ്‌ വര്‍ദ്ധിപ്പിക്കാതെതന്നെ റെയില്‍വേയെ ലാഭത്തിലാക്കി. അങ്ങനെ ലാലു പ്രസാദ്‌ യാദവ്‌ സാധാരണക്കാരുടെ പ്രിയതാരവുമായി. പല വിദേശ സര്‍വകലാശാലകള്‍ പോലും ലാലുവിനെ ആദരിച്ചു.

ലാലു മാറിയതോടെ മമത ബാനര്‍ജിയായിരുന്നു റെയില്‍വേ മന്ത്രി. അവരും യാത്രാക്കൂലിയില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. മമതയും മാറിയതോടെ ചാര്‍ജ്‌ വര്‍ധന തുടങ്ങി.

വര്‍ദ്ധിപ്പിച്ച റെയില്‍വേ യാത്രാ നിരക്ക്‌ ഇന്ന്‌ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കില്‍ മാറ്റമില്ല. തല്‍ക്കാല്‍, ഉയര്‍ന്ന ക്ലാസുകളിലെ യാത്രാ നിരക്ക്‌, എന്നിവ കൂടാതെ ടിക്കറ്റ്‌ റദ്ദാക്കല്‍ എന്നിവയുടെ കാര്യത്തിലാണ്‌ നിരക്ക്‌ വര്‍ദ്ധനവ്‌. ചരക്ക്‌ കൂലിയുടെ കാര്യത്തില്‍ 5.7 ശതമാനമാണ്‌ നിരക്ക്‌ കൂടിയിരിക്കുന്നത്‌. രണ്ടാം ക്ലാസ്‌ സ്ലീപ്പറിന്റെ റിസര്‍വേഷന്‍ ചാര്‍ജില്‍ വര്‍ദ്ധനവില്ല. ഉയര്‍ന്ന ക്ലാസുകളില്‍ 25 രൂപവരെയാണ്‌ കൂട്ടിയിരിക്കുന്നത്‌. സെക്കന്റ്‌ ക്ലാസിലെ തല്‍ക്കാല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ 10 ശതമാനവും എ.സിയില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ്‌ ഉണ്ടായത്‌. ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റിലാണ്‌ നിരക്ക്‌ വര്‍ദ്ധന പ്രഖ്യാപിച്ചത്‌. ഡീസല്‍ വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ്‌ നിരക്ക്‌ വര്‍ദ്ധനയെന്നാണ്‌ റെയില്‍വേയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (8 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (36 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (55 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (9 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

Malayali Vartha Recommends