വിവരാവകാശ നിയമം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ ലംഘിച്ചു
വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ലംഘിച്ചതായി ആരോപണം. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ട രേഖകള്‍ വ്യക്തിപരമായോ, സാമൂഹ്യപരമായോ ദേശീയമായോ അപേക്ഷകന് ഉപകാരപ്രദമാണോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതാണ് വിവാദമായത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം വിവരം ആവശ്യപ്പെടുന്നതിനുള്ള കാരണം ബോധിപ്പിക്കേണ്ടതില്ല എന്നത് നിലനില്‍ക്കേയാണ് ഓഫീസറുടെ ഭാഗത്തു നിന്ന് ഇത്തരം നടപടി ഉണ്ടായിരിക്കുന്നത്. മുന്‍ സൈനിക ഓഫീസറും സാമൂഹ്യ പ്രവര്‍ത്തകനുമായ ലോകേഷ് ബത്ര നല്കിയ അപേക്ഷയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധമായ മറുപടി നല്‍കിയത്. ബത്രയുടെ അപേക്ഷ നേരത്തെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിരസിച്ചിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ക്ക് അപ്പീല്‍ നല്‍കുകയും വിവരം നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടത്. വിവരാവകാശ പ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്ന് പറയുന്ന കാര്യങ്ങള്‍ നല്കാതിരിക്കാനേ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അധികാരമുള്ളൂ. മറിച്ചുള്ളവ നിശ്ചിത സമയത്തിനുള്ളില്‍ നല്കാതിരുന്നാല് വിവരാവകാശ കമ്മീഷണര്‍ക്ക് ഓസീസര്ക്കെതിരെ പിഴ ചുമത്താം.
https://www.facebook.com/Malayalivartha