കൊല്‍ക്കത്തയില്‍ എസ്.എഫ്.ഐ നേതാവിന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.എം
പശ്ചിമ ബംഗാളില്‍ എസ്.എഫ്.്ഐ പ്രവര്ത്തകന് സുധീപ്താ ഗുപ്ത പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സംഭവത്തില്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഖേദം പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മരണം ദൗര്‍ഭാഗ്യകരമായെന്നാണ് മമത പ്രതികരിച്ചത്. സുധീപിന്റെ കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നും മമത വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു കോളേജ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന റാലിയില്‍ പങ്കെടുത്ത സുധീപ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ വാനില്‍ കൊണ്ടുപോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. പോകും വഴി പോലീസ് സുധീപിനെ മര്‍ദ്ദിച്ചു എന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയത്. എന്നാല്‍ പുറത്തിറങ്ങുന്നതിനിടയില് വിളക്കു കാലില്‍ തലയിടിച്ച് വീണാണ് സുധീപ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെ കൊല്‍ക്കത്തയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കൂടാതെ നാളെ ദക്ഷിണ കൊല്‍ക്കത്തയിലെ പല ഭാഗങ്ങളിലും പന്ത്രണ്ട് മണിക്കൂര്‍ ബന്ത് നടത്താന്‍ എസ്.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി കൊല്‍ക്കത്ത സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നേതാജി നഗര്‍ കോളേജിലെ എം.എ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു സുധീപ്ധാ ഗുപ്ത.
https://www.facebook.com/Malayalivartha